Kuwait
കുട്ടികളുടെ രണ്ടാം ഡോസ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത്
Kuwait

കുട്ടികളുടെ രണ്ടാം ഡോസ് വാക്സിന്‍ ഉടന്‍ നല്‍കിത്തുടങ്ങുമെന്ന് കുവൈത്ത്

Web Desk
|
30 March 2022 6:26 PM GMT

ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അപ്പോയിൻറ്മെൻറ് സന്ദേശം അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു .

കുവൈത്തിൽ അഞ്ചിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ ഉടൻ നൽകിത്തുടങ്ങുമെന്ന് ആരോഗ്യമന്ത്രാലയം . ആദ്യഡോസ് സ്വീകരിച്ച കുട്ടികളുടെ രക്ഷിതാക്കൾക്ക് അടുത്ത ദിവസം മുതൽ അപ്പോയിൻറ്മെൻറ് സന്ദേശം അയച്ചു തുടങ്ങുമെന്നും അധികൃതർ അറിയിച്ചു .

മിശ്രിഫ് ഫെയർ ഗ്രൗണ്ടിലെ ഹാൾ നമ്പർ അഞ്ചിലാണ് വാക്സിൻ നൽകുന്നത്. 45,000 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി. ഫെബ്രുവരി മൂന്ന് മുതലാണ് അഞ്ചു മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകിത്തുടങ്ങിയത്. ഈ പ്രായവിഭാഗത്തിൽ രാജ്യത്തെ മൊത്തം കുട്ടികളുടെ 10.5 ശതമാനം പേർ മാത്രമേ ആദ്യ ഡോസ് സ്വീകരിച്ചിട്ടുള്ളൂ.

സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുപ്രകാരം ഈ പ്രായവിഭാഗത്തിൽ 4,30,000 കുട്ടികൾ ആണ് രാജ്യത്തുള്ളത്. വിദേശികൾ ഉൾപ്പെടെയുള്ള കണക്കാണിത്. മുതിർന്നവർക്ക് നൽകുന്നതിന്റെ മൂന്നിലൊന്ന് ഡോസിലാണ് കുട്ടികളിൽ വാക്സിന്‍ കുത്തിവെക്കുന്നത്. ആദ്യ ഡോസ് എടുത്തു രണ്ടു മാസം പൂർത്തിയായവർക്കാണ് രണ്ടാം ഡോസ് നൽകുക. രാജ്യത്ത് ഇതുവരെ പതിനഞ്ചു ലക്ഷം പേർ ബൂസ്റ്റർ ഡോസ് സ്വീകരിച്ചതായും അധികൃതർ വ്യക്തമാക്കി.

Similar Posts