Kuwait
ലോകകപ്പിനെ വരവേൽക്കാൻ കുവൈത്തും;   അവന്യൂസ് മാളിൽ പ്രമോഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു
Kuwait

ലോകകപ്പിനെ വരവേൽക്കാൻ കുവൈത്തും; അവന്യൂസ് മാളിൽ പ്രമോഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചു

Web Desk
|
23 Sep 2022 1:29 PM GMT

നിരവധി ഓഫറുകളുമായി കുവൈത്ത്‌ എയർവേഴ്സും

അറബ് ലോകത്ത് ആദ്യമായി വിരുന്നെത്തുന്ന ലോകകപ്പ് ആവേശം കുവൈത്തിലേക്കും വ്യാപിക്കുന്നു. രാജ്യത്തെ പ്രധാന മാളായ അവന്യൂസ് മാളിൽ ഖത്തർ ലോകകപ്പ് സംഘാടക സമിതിയുടെ ബൂത്ത് സ്ഥാപിച്ചു.

ഖത്തറി‍ന്റെയും അറബ്​ ലോകത്തി​‍ൻറയും പൈതൃകവും സംസ്​കാരവും സന്ദർശകർക്കും കാണികൾക്കും അടുത്തറിയാനുള്ള സുവർണാവസം കൂടിയാണ് ഫിഫ ഖത്തർ ലോകകപ്പെന്ന് സംഘാടകർ പറഞ്ഞു. വേൾഡ് കപ്പുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികൾ ഒക്ടോബർ 5 വരെ തുടരും. ലോകകപ്പിനോടനുബന്ധിച്ച് വിവിധ പ്രദർശനങ്ങള്‍, മത്സരം നടക്കുന്ന എട്ട് സ്റ്റേഡിയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ഡിജിറ്റൽ ബ്രോഷറുകൾ, ലഘുലേഖകളും ബൂത്തിൽ നിന്നും വിതരണം ചെയ്യും.

നേരത്തെ കുവൈത്തിലുള്ള ഫുട്ബോൾ ആരാധകരെ എത്തിക്കുന്നതിനായി ദോഹയിലേക്ക് പ്രതിദിനം 13 വിമാനങ്ങൾ സർവീസ് നടത്തുമെന്ന് കുവൈത്ത്‌ എയർവേഴ്സ് അറിയിച്ചിരുന്നു. സന്ദർശകർ ഖത്തറിലേക്ക് വരുന്നതിനു മുൻപ് മെഡിക്കൽ ഇൻഷുറൻസ് നേടണം. ലോകകപ്പ് ടിക്കറ്റുകൾ വാങ്ങിയവർ നിർബന്ധമായും ഹയ്യ കാർഡിന് അപേക്ഷിക്കണമെന്നും മത്സര ദിവസങ്ങളിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ കാർഡ് വഴി ലഭ്യമാകുമെന്നും സംഘാടകർ അറിയിച്ചു.

Similar Posts