Kuwait
![Biometric registration Biometric registration](https://www.mediaoneonline.com/h-upload/2023/06/10/1374095-finger1.webp)
Kuwait
അപ്പോയിന്റ്മെന്റ് ഇല്ലാതെ ബയോമെട്രിക് രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം
![](/images/authorplaceholder.jpg?type=1&v=2)
10 Jun 2023 10:45 AM GMT
കുവൈത്തില്‍ മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് ഇല്ലാതെ ബയോമെട്രിക് രജിസ്ട്രേഷന്‍ അനുവദിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സന്ദർശകർ META പ്ലാറ്റ്‌ഫോം വഴിയോ അഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റോ വഴിയോ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
നിലവില്‍ കുവൈത്തില്‍ നിന്നും പുറത്തേക്ക് പോകുന്നതിന് ബയോമെട്രിക് രജിസ്ട്രേഷന്‍ നിര്‍ബന്ധമില്ല. വിദേശികള്‍ക്ക് അലി സബാഹ് അൽ-സാലം , ജഹ്‌റ എന്നീവടങ്ങളിലും കുവൈത്തികള്‍ക്കും ജിസിസി പൗരന്മാർക്കു ഹവല്ലി,ഫർവാനിയ,അഹമ്മദി,മുബാറക് അൽകബീർ,ജഹ്‌റ സെക്യൂരിറ്റി ഡയറക്ടറേറ്റുകളിലാണ് ബയോമെട്രിക് സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ 8:00 മുതൽ രാത്രി 8:00 വരെ ആയിരിക്കും കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.