Kuwait
ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ
Kuwait

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ

Web Desk
|
12 Jan 2024 4:35 AM GMT

ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കുവൈത്ത് പൗരന് വധശിക്ഷ. ജഡ്‌ജി ഡോ. ഖാലിദ് അൽ ഒമേറ അധ്യക്ഷനായ ക്രിമിനൽ കോടതിയാണ് പ്രതിയെ മരിക്കുവരെ തുക്കി കൊല്ലാന്‍ വിധിച്ചത്.

സംശയത്തിന്‍റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ സ്വദേശി യുവാവ്, തുടര്‍ന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ശരീരഭാഗങ്ങൾ വലിച്ചെറിയുകയുമായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

Similar Posts