Kuwait
വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം
Kuwait

വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Web Desk
|
13 Dec 2021 4:18 PM GMT

ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകൾ ടെക്‌നിക്കൽ ടീം പരിശോധിച്ചു ആധികാരികത ഉറപ്പാക്കിയ ശേഷമാണു വിദേശരാജ്യങ്ങൾ ഇഷ്യു ചെയ്ത വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത്

വിദേശരാജ്യങ്ങളിൽ നിന്ന് കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ സർട്ടിഫിക്കറ്റിനു അംഗീകാരം വേഗത്തിലാക്കിയതായി ആരോഗ്യ മന്ത്രാലയം. ഇതുവരെ മൂന്നര ലക്ഷത്തിനടുത്ത് സർട്ടിഫിക്കറ്റുകൾ അംഗീകരിച്ചതായും രണ്ടു ലക്ഷത്തോളം അപേക്ഷകൾ തള്ളിയതായും അധികൃതർ അറിയിച്ചു .

ഫൈസർ, ഓക്‌സ്‌ഫോഡ്, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ വാക്‌സിനുകൾക്കാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ അംഗീകാരമുള്ളത്.ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിലഭിക്കുന്ന അപേക്ഷകൾ ടെക്‌നിക്കൽ ടീം പരിശോധിച്ചു ആധികാരികത ഉറപ്പാക്കിയ ശേഷമാണു വിദേശരാജ്യങ്ങൾ ഇഷ്യു ചെയ്ത വാക്‌സിൻ സർട്ടിഫിക്കറ്റുകൾക്ക് അംഗീകാരം നൽകുന്നത്.

5,39,708 പേരാണ് ഇതുവരെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 3,44,746 സർട്ടിഫിക്കറ്റുകൾക്ക് ഗ്രീൻ സ്റ്റാറ്റസ് നൽകുകയും 1,94,962 അപേക്ഷകൾ തള്ളുകയും ചെയ്തു. പാസ്സ്‌പോർട്ടിലേയും സർട്ടിഫിക്കറ്റിലെയും വിവരങ്ങൾ തമ്മിലെ വ്യത്യാസം, ക്യു ആർ കോഡ് ഇല്ലാതിരിക്കൽ തുടങ്ങിയ കാരണങ്ങളാലാണ് കൂടുതൽ അപേക്ഷകളും നിരസിക്കപ്പെട്ടതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതിനിടെ രാജ്യത്ത് കഴിഞ്ഞ ഞായർ ആഴ്ച വരെ ഒന്നര ലക്ഷത്തിൽ പരം ആളുകൾ കോവിഡിനെതിരെയുള്ള അധിക ഡോസ് വാക്‌സിൻ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു രണ്ടാമത്തെ ഡോസ് സ്വീകരിച്ചു ആറുമാസം പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. കാൻസർ രോഗികൾ, അവയവ മാറ്റം നടത്തിയവർ, പ്രതിരോധ ശേഷി കുറഞ്ഞവർ തുടങ്ങി റിസ്‌ക് ഗ്രൂപ്പിലുള്ളവർക്ക് ആറുമാസം കഴിയാതെയും മൂന്നാം ഡോസ് നൽകുന്നുണ്ട്.

Similar Posts