Kuwait
Kuwaits aviation sector has seen tremendous growth over the past decade
Kuwait

കുവൈത്തിലെ വ്യോമയാന രംഗത്ത് ദശാബ്ദത്തിനിടെ വൻ വളർച്ച

Web Desk
|
11 Nov 2024 9:06 AM GMT

2014ൽ ഏകദേശം 83,443 വിമാന സർവീസുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ 1,17,822 ആയി

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യോമയാന രംഗത്ത് കഴിഞ്ഞ ദശാബ്ദത്തിനിടെ വൻ വളർച്ചയുണ്ടായെന്ന് വ്യക്തമാക്കി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോയിൽ നിന്നുള്ള സമീപകാല റിപ്പോർട്ട്. രാജ്യത്ത് വന്നതും പുറപ്പെടുന്നതുമായ വിമാനങ്ങളുടെ എണ്ണത്തിൽ 29.17 ശതമാനം വർധനയുണ്ടായി. 2014ൽ ഏകദേശം 83,443 വിമാന സർവീസുകൾ രേഖപ്പെടുത്തിയപ്പോൾ 2023ൽ അത് 117,822 ആയി ഉയർന്നു.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2023ൽ എത്തിയത് 14 ദശലക്ഷം യാത്രക്കാരാണ്. 2015ൽ ഏഴ് ദശലക്ഷം യാത്രക്കാരാണെത്തിയിരുന്നത്. വിമാനത്താവളത്തിന്റെ യഥാർത്ഥ ശേഷിയേക്കാൾ 1.5 ദശലക്ഷം യാത്രക്കാരുടെ വർധനവാണുണ്ടായത്. 2020-2021 കാലയളവിൽ വ്യോമയാന മേഖലയിൽ കോവിഡ് ആഴത്തിലുള്ള ആഘാതമാണ് സൃഷ്ടിച്ചത്. 2020ൽ വിമാന സർവീസുകളുടെ എണ്ണം 30,215 ആയും 2021ൽ 35,215 ആയും കുറഞ്ഞു.

Similar Posts