Kuwait
കുവൈത്തിലെ ഏകീകൃത സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു
Kuwait

കുവൈത്തിലെ ഏകീകൃത സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു

Web Desk
|
8 Jan 2024 4:23 AM GMT

കുവൈത്ത് സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹേൽ ആപ്പ് കൂടുതല്‍ ജനകീയമാകുന്നു.

2021 സെപ്റ്റംബർ 15-ന് ആരംഭിച്ച സേവന ആപ്പ് 30 ദശലക്ഷം സേവന ഇടപാടുകള്‍ പൂര്‍ത്തിയാക്കിയായതായി ഏകീകൃത സർക്കാർ ആപ്ലിക്കേഷന്‍ ഔദ്യോഗിക വക്താവായ യൂസഫ് കാസം അറിയിച്ചു.

മൊബൈല്‍ ആപ്പ് വന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍, റെസിഡന്‍സി തുടങ്ങിയ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ അവതരിപ്പിച്ചത്.

ഇതോടെ സര്‍ക്കാര്‍ സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം ത്വരിതപ്പെടുത്തുവാനും കാത്തിരിപ്പില്ലാതെ ഉപഭോക്താക്കള്‍ക്ക് സേവന ഇടപാടുകൾ പൂർത്തിയാക്കാൻ സാധിക്കുന്നതായി യൂസഫ് കാസം പറഞ്ഞു.

നിലവില്‍ 35 വിവിധ സര്‍ക്കാര്‍ ഏജൻസികളുടെ 356 ഇലക്‌ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പില്‍ ലഭ്യമായിട്ടുള്ളത്‌.

സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ ലക്ഷ്യമിട്ടാണ് സഹേല്‍ ആപ്പ് പുറത്തിറക്കിയത്. 16 ലക്ഷം ഉപയോക്താക്കളാണ് സഹേല്‍ ആപ്പ് ഉപയോഗിക്കുന്നത്.

ഉപഭോക്താക്കളുടെ വിശ്വാസം നേടിയതാണ് "സഹേൽ" ആപ്ലിക്കേഷന്റെ ഡിജിറ്റൽ ബൂമിന് കാരണമെന്ന് യൂസഫ് കാസം പറഞ്ഞു.

സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ സഹൽ ആപ്പിൽ ഉൾപ്പെടുത്തുമെന്നും യൂസഫ് കാസം വ്യക്തമാക്കി.

Similar Posts