Kuwait
![Kuwait swimming champion Lara Dashti got 5th place in 2024 Paris Olympics Kuwait swimming champion Lara Dashti got 5th place in 2024 Paris Olympics](https://www.mediaoneonline.com/h-upload/2024/07/29/1435631-kw.webp)
Kuwait
പാരീസ് ഒളിമ്പിക്‌സ്: പ്രാഥമിക ഹീറ്റ്‌സിൽ കുവൈത്ത് നീന്തൽ താരം ലാറ ദഷ്തി അഞ്ചാം സ്ഥാനത്ത്
![](/images/authorplaceholder.jpg?type=1&v=2)
29 July 2024 9:55 AM GMT
ആറ് കായിക ഇനങ്ങളിലായി 9 അത്ലറ്റുകളാണ് കുവൈത്ത് പ്രതിനിധി സംഘത്തിലുള്ളത്
കുവൈത്ത് സിറ്റി: 2024ലെ പാരീസ് ഒളിമ്പിക്സിൽ അഞ്ചാം സ്ഥാനം കുവൈത്ത് നീന്തൽ ചാമ്പ്യൻ ലാറ ദഷ്തി. ഞായറാഴ്ച നടന്ന 100 മീറ്റർ ബ്രെസ്റ്റ് സ്ട്രോക്കിൽ താരം പുതിയ റെക്കോർഡ് നേടി. 100 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിന്റെ പ്രാഥമിക ഹീറ്റ്സിൽ ദഷ്തി 1:15:67 മിനിറ്റിന്റെ റെക്കോർഡാണ് നേടിയത്.
ഷൂട്ടിംഗ്, ഫെൻസിംഗ്, നീന്തൽ, അത്ലറ്റിക്സ്, റോവിംഗ്, സെയിലിംഗ് എന്നിങ്ങനെ ആറ് കായിക ഇനങ്ങളിലായി 9 അത്ലറ്റുകളാണ് കുവൈത്ത് പ്രതിനിധി സംഘത്തിലുള്ളത്. രാജ്യം 14ാം തവണയാണ് സമ്മർ ഒളിമ്പിക് ഗെയിംസിൽ പങ്കെടുക്കുന്നത്.