Kuwait
ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക്   മാത്രമാക്കിയ ഉത്തരവിനെതിരെ അഭിഭാഷകർ
Kuwait

ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ ഉത്തരവിനെതിരെ അഭിഭാഷകർ

Web Desk
|
26 Sep 2022 4:57 AM GMT

കുവൈത്തിൽ ഫാർമസി ലൈസൻസുകൾ കുവൈത്തികൾക്ക് മാത്രമാക്കിയ മന്ത്രിതല ഉത്തരവിനെതിരെ അഭിഭാഷക സംഘം. തീരുമാനം പുനഃപരിശോധിക്കണമെന്നു മെയ്‌സൻ ലോ ഫേം ആവശ്യപ്പട്ടു. ഫാർമസി ലൈസൻസുകൾ സ്വദേശികൾക്ക് മാത്രമായി പുറപ്പെടുവിച്ച ഉത്തരവ് ഭരണഘടന വിരുദ്ധമാണെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ് പ്രഖ്യാപിച്ചത്. പാർലിമെന്റ് ഭേദഗതിയിലൂടെലാണ് ഇത്തരത്തിലുള്ള നിയമ ഭേദഗതി കൊണ്ടുവരേണ്ടതെന്നും മന്ത്രിസഭ തീരുമാനമായല്ലെന്നും അഭിഭാഷകനായ ഡോ. ഹുസൈൻ അൽ അബ്ദുള്ള പറഞ്ഞു.

ഭരണഘടന മുന്നോട്ട് വെക്കുന്ന തുല്യ നീതി, തുല്യ അവസരങ്ങൾ എന്നീ തത്ത്വങ്ങളുടെ കൃത്യമായ ലംഘനമാണിത്. ഭരണഘടനയുടെ ആർട്ടിക്കിൾ 16, 17, 18 വകുപ്പുകൾ സ്വകാര്യ സ്വത്ത് ഉറപ്പുനൽകുന്നുവെന്നും അത് ലംഘിക്കാൻ ആർക്കും കഴിയില്ലെന്നും ഹുസൈൻ അൽ അബ്ദുള്ള പറഞ്ഞു.

സ്വകാര്യ ഫാർമസികൾ ആരംഭിക്കാനുള്ള ലൈസൻസ് കുവൈത്ത് പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതോടെ ഡസൻ കണക്കിന് ഫാർമസികളായിരിക്കും രാജ്യത്ത് അടച്ചുപൂട്ടേണ്ടി വരികഎന്നും അഭിഭാഷക സംഘം ചൂണ്ടിക്കാട്ടി. ഫാർമസി നടത്തിപ്പുമായി ബന്ധപ്പെട്ട 1997ലെ മിനിസ്റ്റീരിയൽ ഡിക്രി ഭേദഗതി ചെയ്തു കൊണ്ടാണ് പുതിയ ഉത്തരവ് ഇറക്കിയത്. ഇതനുസരിച്ചു ഫാർമസിസ്റ്റ് യോഗ്യതയും ഫാർമസി സെന്റർ തുടങ്ങാനുള്ള ലൈസൻസും ഉള്ള കുവൈത്തികൾക്ക് മാത്രമായിരിക്കും സ്വകാര്യ മേഖലയിൽ ഫാർമസി നടത്തിപ്പിന് അനുമതി ഉണ്ടാവുക.

Similar Posts