Kuwait
ലഗ്ഗേജ് വൈകി; വിമാനകമ്പനി 4400 ദീനാര്‍  നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി
Kuwait

ലഗ്ഗേജ് വൈകി; വിമാനകമ്പനി 4400 ദീനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

Web Desk
|
28 April 2022 9:19 AM GMT

ലഗ്ഗേജ് വൈകിയതിന് വിമാനകമ്പനി യാത്രക്കാരന് 4400 ദിനാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. ലഗ്ഗേജ് ലക്ഷ്യസ്ഥാനത്തെത്താന്‍ കാലതാമസം നേരിട്ടതായി കാണിച്ച് കുവൈത്ത് പൗരനാണ് കോടതിയെ സമീപിച്ചത്.

കുവൈത്തില്‍ നിന്നും വിദേശ രാജ്യത്തേക്ക് യാത്ര ചെയ്ത തനിക്ക് അഞ്ചു ദിവസം കഴിഞ്ഞാണ് ലഗ്ഗേജ് ലഭിച്ചതെന്നും, വിമാനക്കമ്പനിയുടെ ഉത്തരവാദിത്തക്കുറവ് കാരണമാണ് ലഗ്ഗേജ് വൈകിയതെന്നുമായിരുന്നു പരാതിക്കാരന്റെ വാദം. ഇത് അംഗീകരിച്ച കോടതി നഷ്ടപരിഹാരത്തിന് ഉത്തരവിടുകയായിരുന്നു.

Similar Posts