ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു ഗോ ഗ്രീൻ' പ്രമോഷൻ തുടങ്ങി
|നൂറുക്കണക്കിന് വൈവിധ്യങ്ങളായ ചെടികളാണ് ലുലു ഗോ ഗ്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്
കുവൈത്ത് സിറ്റി: ഗള്‍ഫ് മേഖലയിലെ പ്രമുഖ റീട്ടെയ്ലറായ ലുലു ഹൈപ്പർമാർക്കറ്റിൽ 'ലുലു ഗോ ഗ്രീൻ' പ്രമോഷൻ തുടങ്ങി. കുവൈത്തിലെ പ്രമുഖ സസ്യ നഴ്സറികൾ പ്രമോഷനിൽ പങ്കെടുത്തു. കാമ്പയിന്റെ ഭാഗമായി ഖുറൈൻ ഔട്ട്ലെറ്റിൽ നടന്ന 'എക്സ്പ്ലോർ യുവർ ഗാർഡൻ കളക്ഷൻസ്' ചടങ്ങ് ഫവാസ് ജവാദ് ഹസൻ അല്ലങ്കാവി, ജവാദ് ഹസൻ അല്ലങ്കാവി എന്നിവർ സംയുക്തമായി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികളും അഭ്യൂദയകാക്ഷികളും പരിപാടിയില്‍ പങ്കെടുത്തു.
നൂറുക്കണക്കിന് വൈവിധ്യങ്ങളായ ചെടികളാണ് ലുലു ഗോ ഗ്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വ്യത്യസ്ത പൂക്കൾ, അലങ്കാര, പച്ചക്കറി ചെടികൾ, പൂന്തോട്ട ആക്സസറികൾ എന്നിവ പ്രത്യേക വിലക്കിഴിവിൽ ലഭ്യമാണ്. പ്രമോഷന്റെ ഭാഗമായി നടന്ന പട്ടം പറത്തൽ പ്രദർശനം ആവേശകരമായി. ബെസ്റ്റ് ബാൽക്കണി ഗാർഡൻ മത്സരത്തിലെ വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജനുവരി 10 വരെ കുവൈത്തിലെ എല്ലാ ശാഖകളിലും പ്രമോഷൻ ലഭ്യമാണെന്ന് ലുലു മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിലെ ലുലു ശാഖകളിലായി ഒട്ടേറെ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.