Kuwait
![കുവൈത്തിൽ ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സഥാനം കുവൈത്തിൽ ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സഥാനം](https://www.mediaoneonline.com/h-upload/2023/02/10/1351016-screenshot-2023-02-10-192209.webp)
Kuwait
കുവൈത്തിൽ ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സഥാനം
![](/images/authorplaceholder.jpg?type=1&v=2)
10 Feb 2023 1:57 PM GMT
കുവൈത്ത് എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളി ഫോട്ടോഗ്രാഫർക്ക് രണ്ടാം സഥാനം. കോഴിക്കോട് തോട്ടുമുക്കം സ്വദേശി ഇർവിൻ സെബാസ്റ്റ്യൻ നെല്ലിക്കുന്നേൽ ആണ് മികച്ച ചിത്രത്തിലൂടെ മലയാളികൾക്ക് അഭിമാനമായത്.
ജഹ്റ നേച്ചർ റിസേർവിൽനിന്ന് പകർത്തിയ ചിത്രമാണ് ഇർവിൻ സെബാസ്റ്റ്യനെ സമ്മാനാർഹനാക്കിയത്. പന്ത്രണ്ടു വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഇർവിൻ സെബാസ്റ്റ്യൻ പത്ത് കൊല്ലത്തോളമായി കുവൈത്തിലെ പക്ഷി നിരീക്ഷക രംഗത്ത് സജീവമാണ്.
![](https://www.mediaoneonline.com/h-upload/2023/02/10/1351017-screenshot-2023-02-10-192249.webp)