Kuwait
ഇന്ത്യൻ എംബസ്സിയുടെ കോൺസുലർ ക്യാമ്പ്   നിരവധിപേർ ഉപയോഗപ്പെടുത്തി
Kuwait

ഇന്ത്യൻ എംബസ്സിയുടെ 'കോൺസുലർ ക്യാമ്പ്' നിരവധിപേർ ഉപയോഗപ്പെടുത്തി

Web Desk
|
19 Feb 2023 5:46 AM GMT

കുവൈത്ത് ഇന്ത്യൻ എംബസ്സി ഇന്ത്യൻ പ്രവാസികൾക്കായി വഫ്രയിൽ സംഘടിപ്പിച്ച 'കോൺസുലർ ക്യാമ്പ്' നിരവധിപേർ ഉപയോഗപ്പെടുത്തി. ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ മുതൽ ഉച്ചയ്ക്ക് 12 വരെ വഫ്രയിലെ ഫൈസൽ ഫാമിലാണ് ക്യാമ്പ് നടന്നത്.

അംബാസഡർ ഡോ. ആദർശ് സൈ്വക ക്യാമ്പിന് നേതൃത്വം നൽകി.പാസ്പോർട്ട് പുതുക്കൽ അടക്കം നിരവധി സേവനങ്ങൾ ക്യാമ്പിൽ സൗകര്യം ഒരുക്കിയിരുന്നു. എംബസ്സി മുതിർന്ന ഉദ്യോഗസ്ഥരും ബി.എൽ.എസ് ജീവനക്കാരും ക്യാമ്പിൽ പങ്കെടുത്തു.




Similar Posts