Kuwait
കുവൈത്തിൽ പർച്ചേഴ്‌സ് ഇൻവോയിസിൽ നിർബന്ധമായും അറബി ഭാഷ ഉപയോഗിക്കണമെന്ന് വാണിജ്യ മന്ത്രാലയം
Kuwait

കുവൈത്തിൽ പർച്ചേഴ്‌സ് ഇൻവോയിസിൽ നിർബന്ധമായും അറബി ഭാഷ ഉപയോഗിക്കണമെന്ന് വാണിജ്യ മന്ത്രാലയം

Web Desk
|
22 Oct 2024 2:22 PM GMT

ആവശ്യമെങ്കിൽ അറബിയോടൊപ്പം മറ്റൊരു ഭാഷയും ഉൾപ്പെടുത്താമെന്ന് മന്ത്രാലയം വ്യക്തമാക്കി

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാവിധ ഇടപാടുകളിലുമുള്ള പർച്ചേയ്‌സ് ഇൻവോയ്‌സിൽ മുഖ്യഭാഷയായി അറബി ഉപയോഗിക്കണമെന്ന് കുവൈത്ത് വാണിജ്യ മന്ത്രാലയം. എല്ലാ കടകൾക്കും കമ്പനികൾക്കും വാണിജ്യസ്ഥാപനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. അറബിക് നിർബന്ധമാണെങ്കിലും മറ്റൊരു ഭാഷകൂടി ഇതിനോടൊപ്പം ഉപയോഗിക്കാമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഇതുകൂടാതെ ഇൻവോയ്‌സിൽ വാങ്ങുന്നയാളുടെ പേര്, ഡേറ്റ്, അഡ്രസ്സ്, ഐറ്റം ഡിസ്‌ക്രിപ്ഷൻ, കണ്ടീഷൻ, ക്വാണ്ടിൻ്‌റി, വില, ഡെലിവറി ഡേറ്റ്, സീരിയൽ നമ്പർ, വിതരണക്കാരുടെ സിഗ്നേച്ചർ സ്റ്റാമ്പ് എന്നിവ ഉൾപ്പെടുത്തണമെന്നും നിയന്ത്രണത്തിൽ വ്യക്തമാക്കുന്നുണ്ട്.

Similar Posts