Kuwait
Kuwait
കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രാലയം
|23 Jun 2023 5:39 AM GMT
കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തെ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികളിലും ഫാര്‍മസികളിലും ആവശ്യമായ സ്റ്റോക്കുകള്‍ ലഭ്യമാണ്.
അന്താരാഷ്ട്ര മരുന്ന് കമ്പനികളുമായുള്ള ഡോക്യുമെന്ററി നടപടിക്രമങ്ങളുടെ താമസവും മരുന്നുകളുടെ വില നിർണയവും, കോവിഡ് പ്രതിസന്ധിയുമാണ് നേരത്തെയുള്ള മരുന്ന് ക്ഷാമത്തിന് കാരണം. മരുന്നുലഭ്യത ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നിലവില്‍ പ്രതിസന്ധികള്‍ ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.