![കുവൈത്തില്‍ ഭക്ഷ്യ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കി കുവൈത്തില്‍ ഭക്ഷ്യ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കി](https://www.mediaoneonline.com/h-upload/2024/01/06/1405240-groceries-that-sell-directly-to-customer-during-full-curfew-will-be-closed-immediately020-05-13-04-05-59.webp)
കുവൈത്തില്‍ ഭക്ഷ്യ സ്റ്റോക്ക് ഉറപ്പാക്കാന്‍ നിരീക്ഷണം ശക്തമാക്കി
![](/images/authorplaceholder.jpg?type=1&v=2)
കുവൈത്തില്‍ ഭക്ഷ്യ സ്റ്റോക്ക് ഉറപ്പാക്കുവാന്‍ നിരീക്ഷണം ശക്തമാക്കി വാണിജ്യ മന്ത്രാലയം. കഴിഞ്ഞ ദിവസം കോ ഓപ്പറേറ്റീവ് സ്റ്റോറില്‍ നടത്തിയ ഫീൽഡ് പര്യടനത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയതായി കമ്മോഡിറ്റി സൂപ്പർവിഷൻ ഏജൻസി ഡയറക്ടർ ഫൈസൽ അൽ-അൻസാരി പറഞ്ഞു.
ഭക്ഷ്യസുരക്ഷ വർധിപ്പിക്കാനും പ്രധാന ഭക്ഷ്യവസ്തുക്കളുടെ മതിയായ ലഭ്യത ഉറപ്പാക്കുന്നതിനുമായി നടപടികള്‍ സ്വീകരിക്കും. മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച 39 ഭക്ഷ്യോത്പന്നങ്ങളുടെ വില സ്ഥിരതയും സംഘം വിലയിരുത്തി.
അതിനിടെ റമദാനോട് അനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുവാന്‍ പ്രത്യേക ടീമിനെ നിയമിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി സിയാദ് അൽ നജീം അറിയിച്ചു.
അന്യായമായ വിലവര്‍ധന കണ്ടാല്‍ ഉപഭോക്താക്കള്‍ വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ വഴിയോ വെബ്‌സൈറ്റ് വഴിയോ പരാതി നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.