ദേശീയ ദിനാഘോഷം: കുവൈത്തിൽ സുരക്ഷ ശക്തമാക്കും
|നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
കുവൈത്തില്‍ ദേശീയദിനാഘോഷങ്ങള്‍ കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കുവാന്‍ അഭ്യന്തര മന്ത്രാലയം.റോഡ് സുരക്ഷാ ഉറപ്പ് വരുത്താന്‍ പ്രധാന റോഡുകളില്‍ പെട്രോളിംഗ് ഏര്‍പ്പെടുത്തും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍.
പഴുതടച്ച സുരക്ഷാക്രമീകരണമാണ് ദേശീയ ദിനാഘോഷങ്ങള്‍ക്കായി ഏര്‍പ്പെടുത്തിയിരുക്കുന്നത്. തെരുവിലും മാര്‍ക്കറ്റിലുമായി യൂണിഫോമിലും മഫ്തിയിലുമായി ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതായും നിയമലംഘനങ്ങളെ ശക്തമായി നേരിടുമെന്നും ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസ് വ്യക്തമാക്കി.
ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം വഴിയും അല്ലാതെയുമുള്ള നിരീക്ഷണം ഉണ്ടായിരിക്കും. നിഷേധാത്മക പെരുമാറ്റം, ഗതാഗതക്കുരുക്കിൽ ഇടപെടൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, അശ്രദ്ധമായ പ്രവൃത്തികൾ എന്നിവ കണ്ടാൽ കര്‍ശന നടപടി എടുക്കുവാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം ഇടപെടലുകളിൽ മാന്യത പാലിക്കാനും പൊതുജനങ്ങൾക്ക് മാനുഷിക സഹായം നൽകാനും അദ്ദേഹം സുരക്ഷാ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്തു.