Kuwait
കുവൈത്തില്‍ ഇത്തവണ ഒമ്പത് ദിവസം ബലിപെരുന്നാള്‍ അവധി
Kuwait

കുവൈത്തില്‍ ഇത്തവണ ഒമ്പത് ദിവസം ബലിപെരുന്നാള്‍ അവധി

Web Desk
|
13 Jun 2022 3:31 PM GMT

കുവൈത്തില്‍ ബലിപെരുന്നാളിനോടനുബന്ധിച്ച് ഇത്തവണ ഒമ്പത് ദിവസം അവധി ലഭിക്കുമെന്ന് മന്ത്രിസഭ. ജൂലൈ പത്ത് ഞായര്‍ മുതല്‍ 14 വ്യാഴം വരെയാണ് ഔദ്യോഗിക അവധിയായി ലഭിക്കുക. അതിന്റെ മുമ്പും ശേഷവുമുള്ള വാരാന്ത്യ അവധി കൂടി ചേര്‍ത്താണ് ഒമ്പത് ദിവസം അവധി ലഭിക്കുന്നത്.

തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ജൂലൈ ഏഴ് വ്യാഴാഴ്ചയോടെ അടക്കുന്ന മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും അവധികളെല്ലാം കഴിഞ്ഞ് ജൂലൈ 17 ഞായറാഴ്ച മുതലാണ് തുറന്നുപ്രവര്‍ത്തിക്കുക.

Similar Posts