Kuwait
തൊഴിലാളികളുടെ റിക്രൂട്‌മെന്റ് മാനദണ്ഡങ്ങളിൽ മാറ്റമില്ല; കുവൈത്ത് മാൻ പവർ അതോറിറ്റി
Kuwait

തൊഴിലാളികളുടെ റിക്രൂട്‌മെന്റ് മാനദണ്ഡങ്ങളിൽ മാറ്റമില്ല; കുവൈത്ത് മാൻ പവർ അതോറിറ്റി

Web Desk
|
30 May 2022 6:55 PM GMT

പുതിയ ജീവനക്കാരെ നൽകാൻ മാൻപവർ അതോറിറ്റി വിസമ്മതിച്ചതായി ചില പെട്രോൾ വിതരണകമ്പനികൾ ആരോപിച്ചിരുന്നു

കുവൈത്തിൽ തൊഴിലാളികളുടെ റിക്രൂട്‌മെന്റ് മാനദണ്ഡങ്ങളിലും നടപടിക്രമങ്ങളിലും മാറ്റമില്ലെന്ന് മാൻപവർ അതോറിറ്റി. രാജ്യത്തെ പെട്രോൾ സ്റ്റേഷനുകളിൽ തൊഴിലാളിക്ഷാമം രൂക്ഷമായതുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്. കമ്പനികളുടെയും സ്ഥാപനങ്ങളുടെയും തൊഴിൽ ശേഷി ആവശ്യകതക്കനുസരിച്ചു തൊഴിലാളികളെ അനുവദിക്കുന്നുണ്ടെന്നും മാൻപവർ പബ്ലിക് അതോറിറ്റി പ്രസ്താവനയിൽ അറിയിച്ചു.

തൊഴിലിടത്തിന്റെ ആവശ്യങ്ങളെ അടിസ്ഥാനമാക്കി തൊഴിലുടമകളിൽ നിന്നുള്ള അപേക്ഷകൾ സ്വാഗതം ചെയ്യുന്നതായും ഏത് ആവശ്യത്തിനും ഔദ്യോഗിക പ്ലാറ്റ്ഫോമുകളിലൂടെ ബന്ധപ്പെടാൻ അഭ്യർത്ഥിക്കുന്നതായും അതോറിറ്റി വ്യക്തമാക്കി. പുതിയ ജീവനക്കാരെ നൽകാൻ മാൻപവർ അതോറിറ്റി വിസമ്മതിച്ചതായി ചില പെട്രോൾ വിതരണകമ്പനികൾ ആരോപിച്ചിരുന്നു.

Similar Posts