Kuwait
demographics Committee Gives Nod For Kuwaitization in government contracts Nod for Kuwaitization in government contracts, Kuwait
Kuwait

സര്‍ക്കാര്‍ കരാറുകളില്‍ കുവൈത്ത്‍വല്‍ക്കരണം നടപ്പാക്കാന്‍ അനുമതി നല്‍കി ഡെമോഗ്രാഫിക് കമ്മിറ്റി

Web Desk
|
4 Oct 2023 7:00 PM GMT

കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം

കുവൈത്ത് സിറ്റി: സര്‍ക്കാര്‍ കരാറുകളില്‍ കുവൈത്ത്‍വല്‍ക്കരണം നടപ്പാക്കാന്‍ അനുമതി നല്‍കി ഡെമോഗ്രാഫിക് കമ്മിറ്റി. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. രാജ്യത്തെ സർക്കാർ കരാറുകളില്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള കരട് നിയമത്തിന് ജനസംഖ്യാ ഭേദഗതി കമ്മിറ്റി അംഗീകാരം നല്‍കി.

കുവൈത്തിലെ സ്വദേശി-വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നീക്കം. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശി യുവാക്കളെ പ്രോത്സാ‍ഹിപ്പിക്കുന്നതിനും തൊഴിലാളികളുടെ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് നിയമം നടപ്പിലാക്കുന്നത്. ഇതോടെ രാജ്യത്ത് സ്വദേശി തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനും സർക്കാർ കരാറുകളിൽ പുതിയ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. കരട് നിയമം മന്ത്രിമാരുടെ കൗൺസിലിൽ അവതരിപ്പിക്കും.

ജനസംഖ്യാഘടന പരിഷ്കരിക്കാനും തൊഴിൽ വിപണിയുടെ വളർച്ച പ്രോത്സാഹിപ്പിക്കാനും ആവശ്യമായ പദ്ധതികളും നടപടിക്രമങ്ങളും സ്വീകരിക്കാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ്‌ തലാല്‍ പറഞ്ഞു.

Summary: Demographics Committee Gives Nod For Kuwaitization in government contracts

Similar Posts