Kuwait

Kuwait
കുവൈത്ത് സ്വദേശിനിയിൽനിന്ന് 16,000 ദിനാർ തട്ടിയെന്ന പരാതി: പ്രവാസിയെ അറസ്റ്റ് ചെയ്യാൻ ഉത്തരവ്

23 Jun 2024 12:03 PM GMT
കുവൈത്തി യുവാവാണ് മാതാവിനായി പരാതി നൽകിയത്
കുവൈത്ത് സിറ്റി: കുവൈത്ത് പൗരത്വമുള്ള വനിതയെ കബളിപ്പിച്ച് 16,000 ദിനാർ തട്ടിപ്പ് നടത്തിയ കേസിൽ പ്രവാസിയായ പ്രതിയെ അറസ്റ്റ് ചെയ്യാൻ ജഹ്റ പൊലീസ് സ്റ്റേഷൻ അന്വേഷകനോട് ഉത്തരവിട്ടു. കുവൈത്തി യുവാവാണ് മാതാവിനായി പരാതി നൽകിയത്. ഒരു കരാർ കമ്പനിയുടെ ഡയറക്ടറായി ജോലി ചെയ്യുന്ന പ്രവാസി തന്റെ മാതാവിനെ കബളിപ്പിച്ചതായി ഔദ്യോഗിക പവർ ഓഫ് അറ്റോർണി ഹാജരാക്കി ഇയാൾ പരാതി നൽകുകയായിരുന്നു.
നിർമാണ പ്രവർത്തനത്തിലൂടെയാണോ നിക്ഷേപം സ്വീകരിച്ചാണോ പ്രവാസി പണം കൈകലാക്കിയതെന്ന് വിശദമാക്കിയിട്ടില്ല. സംഭവം വഞ്ചനാ കേസായി തരംതിരിക്കുകയും പ്രതിയുടെ അറസ്റ്റിനും തുടർ അന്വേഷണത്തിനുമായി ജഹ്റ അന്വേഷണ വകുപ്പിന് കൈമാറിയിട്ടുണ്ട്.