Kuwait
![Order to return citizenship of three indigenous families in Kuwait Order to return citizenship of three indigenous families in Kuwait](https://www.mediaoneonline.com/h-upload/2023/05/26/1371777-coru.webp)
Kuwait
കുവൈത്തില്‍ മൂന്ന് സ്വദേശി കുടുംബങ്ങളുടെ പൗരത്വം തിരികെ നല്‍കാന്‍ ഉത്തരവ്
![](/images/authorplaceholder.jpg?type=1&v=2)
26 May 2023 7:51 PM GMT
കൗൺസിലർ മുഹമ്മദ് സയ്യിദ് അൽ റിഫായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പ്രഖ്യാപിച്ചത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് സ്വദേശി കുടുംബങ്ങളുടെ പൗരത്വം തിരികെ നല്‍കാന്‍ ഉത്തരവ് നല്‍കി കസേഷൻ കോടതി. കൗൺസിലർ മുഹമ്മദ് സയ്യിദ് അൽ റിഫായിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് നിര്‍ണായക ഉത്തരവ് പ്രഖ്യാപിച്ചത്.
നേരത്തെ കുവൈത്ത് പൗരത്വം പിന്‍വലിക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയിരുന്നുവെങ്കിലും തങ്ങളുടെ അധികാര പരിധിയിലുള്ള വിഷയമല്ലെന്ന് പറഞ്ഞ് അഡ്മിനിസ്ട്രേറ്റീവ് കോടതി തള്ളുകയായിരുന്നു.
തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതിയായ കസേഷൻ കോടതിയില്‍ നല്‍കിയ അപ്പീലിലാണ് പൗരത്വം തിരികെ നല്‍കാനുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്.