Kuwait
![ശസ്ത്രക്രിയയിലൂടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ബാലികയുടെ കാഴ്ചശക്തി വീണ്ടെടുത്തു ശസ്ത്രക്രിയയിലൂടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ബാലികയുടെ കാഴ്ചശക്തി വീണ്ടെടുത്തു](https://www.mediaoneonline.com/h-upload/2022/04/05/1287462-whatsapp-image-2022-04-05-at-45934-pm.webp)
Kuwait
ശസ്ത്രക്രിയയിലൂടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ബാലികയുടെ കാഴ്ചശക്തി വീണ്ടെടുത്തു
![](/images/authorplaceholder.jpg?type=1&v=2)
5 April 2022 1:19 PM GMT
ശസ്ത്രക്രിയയിലൂടെ ഫലസ്തീന്‍ അഭയാര്‍ത്ഥി ബാലികയുടെ കാഴ്ചശക്തി വീണ്ടെടുത്ത് കുവൈത്തി ഡോക്ടര്‍മാര്‍. ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പിലെ റോവ അഹമ്മദ് എന്ന പതിനൊന്നുകാരിക്കാണ് കുവൈത്തില്‍ നടന്ന ശസ്ത്രക്രിയയിലൂടെ കാഴ്ചശക്തി തിരികെ ലഭിച്ചത്.
നേത്രരോഗ വിദഗ്ദന്‍ ഖാലിദ് അല്‍ സബ്ത്തിയുടെ നേതൃത്വത്തില്‍ കുവൈത്ത് സ്‌പെഷ്യലൈസ്ഡ് ഐ സെന്ററില്‍ ആയിരുന്നു ശസ്ത്രക്രിയ. ഫെബ്രുവരിയില്‍ ക്യാമ്പ് സന്ദര്‍ശിച്ച കുവൈത്ത് റെഡ് ക്രസന്റ് സംഘമാണ് റോവയുടെ അവസ്ഥ മനസ്സിലാക്കി കുവൈത്തില്‍ ചികിത്സയ്ക്കാവശ്യമായ സഹായങ്ങള്‍ ഒരുക്കി നല്‍കിയത്.