ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി കുവൈത്തില്‍ ഭാഗിക ഗ്രഹണം
|നിരവധി ആളുകളാണ് ഗ്രഹണം വീക്ഷിക്കാന്‍ എത്തിയത്
കുവൈത്ത് സിറ്റി: ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കി കുവൈത്തില്‍ ഭാഗിക ഗ്രഹണം ദൃശ്യമായി. നിരവധി ആളുകളാണ് ഗ്രഹണം വീക്ഷിക്കാന്‍ പ്ലാനറ്റോറിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ എത്തിയത്. ഔഖാഫ് മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ കുവൈത്തിലെ 90 ഓളം പള്ളികൾ സൂര്യഗ്രഹണ പ്രാർത്ഥന നടത്തി. ളുഹര്‍ നമസ്കാരത്തിന് ശേഷമാണ് ഗ്രഹണ നമസ്കാരം നടന്നത്.
ഈ വർഷത്തെ അവസാന സൂര്യഗ്രഹണം കുവൈത്തില്‍ രണ്ട് മണിക്കൂറും 24 മിനിറ്റും നീണ്ടുനിന്നതായി ഖാലിദ് അൽ അജ്മാൻ പറഞ്ഞു. യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമായത്. കുവൈത്ത് സമയം ഉച്ചയ്ക്ക് 1.20 ന് ഗ്രഹണം ആരംഭിച്ച് 3.44 ന് അവസാനിച്ചു . രണ്ട് മണിക്ക് മികവുറ്റ രീതിയില്‍ ഗ്രഹണം കുവൈത്തില്‍ ദൃശ്യമായിരുന്നു . സൂര്യനും ഭൂമിക്കും ഇടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ ചന്ദ്രന്‍റെ നിഴല്‍ ഭൂമിയില്‍ പതിക്കുന്നതാണ് സൂര്യ ഗ്രഹണം.