Kuwait
A Malayali nurse was deported from kuwait
Kuwait

ഇസ്രായേൽ അനുകൂല പോസ്റ്റ്; കുവൈത്തിൽ മലയാളി നഴ്‌സിനെ നാട് കടത്തി

Web Desk
|
28 Oct 2023 7:20 PM GMT

ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ നടപടി

കുവൈത്തില്‍ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഇസ്രായേല്‍ അനുകൂല പോസ്റ്റ് ഇട്ട മലയാളി നഴ്‌സിനെ നാട് കടത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ ജോലി ചെയ്യുകയായിരുന്ന നേഴ്സിനെതിരെ നേരത്തെ കുവൈത്തി അഭിഭാഷകന്‍ പബ്ലിക് പ്രോസിക്യൂഷനില്‍ പരാതി നല്‍കിയിരുന്നു.

പത്തനംതിട്ട സ്വദേശിയായ യുവതി മുബാറക് ഹോസ്പിറ്റലിലാണ് ജോലി ചെയ്തിരുന്നത്.. ഫലസ്തീന്‍ വിഷയത്തില്‍ രാജ്യത്തെ പൊതു നിലപാടുകൾക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ്‌ നടപടികള്‍ സ്വീകരിച്ചതെന്നാണ് സൂചന.

Similar Posts