Kuwait
![Manipur riot Manipur riot](https://www.mediaoneonline.com/h-upload/2023/07/29/1381356-manipur.webp)
Kuwait
മണിപ്പൂർ വിഷയത്തിൽ പൊതുസമൂഹവും ഭരണകൂടവും കണ്ണടക്കരുതെന്ന് ഐവ കുവൈത്ത്
![](/images/authorplaceholder.jpg?type=1&v=2)
29 July 2023 1:44 AM GMT
മണിപ്പൂരിൽ നടക്കുന്ന അക്രമങ്ങൾക്കും കൊലപാതകങ്ങൾക്കുമെതിരെ പൊതുസമൂഹവും ഭരണകൂടവും കണ്ണടക്കരുതെന്ന് ഐവ കുവൈത്ത് ആവശ്യപ്പെട്ടു.
അതിനീചമായി സ്ത്രീത്വം അപമാനിക്കപ്പെടുകയും മനുഷ്യർ ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുമ്പോൾ ലോകത്തിനുമുന്നിൽ അപമാനത്താൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ തല കുനിക്കുകയാണ്.
കുറ്റവാളികളെ പിടിച്ചുകെട്ടാൻ എത്രയും പെട്ടെന്ന് ഭരണകൂടം തയാറാകണമെന്നും മണിപ്പൂരിൽ സമാധാനാന്തരീക്ഷം ഉണ്ടാക്കണമെന്നും ഐവ കുവൈത്ത് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.