Kuwait
കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Kuwait

കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Web Desk
|
9 Oct 2021 5:05 PM GMT

രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയായ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്.

കുവൈത്തില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസിനായുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രണ്ടു ഡോസുകള്‍ പൂര്‍ത്തിയാക്കിയ പതിനെട്ടു വയസ്സിനു മുകളിലുള്ളവര്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ വഴി സ്ലോട്ട് ബുക്ക് ചെയ്യാമെന്നു അധികൃതര്‍ അറിയിച്ചു.

രണ്ടാമത്തെ ഡോസ് എടുത്ത് ആറു മാസം പൂര്‍ത്തിയായ പതിനെട്ട് വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ് ബൂസ്റ്റര്‍ ഡോസിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ആരോഗ്യമന്ത്രാലയത്തിന്റെ വാക്‌സിനേഷന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ ലിങ്കിനായി പ്രത്യേക ക്യുആര്‍ കോഡും പുറത്തിറക്കിയിട്ടുണ്ട്. ഈ കോഡ് സ്‌കാന്‍ ചെയ്ത് സ്ലോട്ട് ബുക്‌ചെയ്യാം. മുന്‍ഗണന വിഭാഗത്തില്‍ പെടുന്നവര്‍ക്കുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇത് പൂര്‍ത്തിയാകുന്ന മുറക്കാണ് മറ്റുള്ളവര്‍ക്ക് സ്ലോട്ട് അനുവദിച്ചു തുടങ്ങുക. മുന്‍ഗണന വിഭാഗക്കാരെ മന്ത്രാലയം നേരിട്ടു കണ്ടെത്തുകയാണ് ചെയ്യുന്നത്.

അറുപത് വയസ്സിനു മുകളിലുള്ളവര്‍, ശരീരത്തിന്റെ പ്രതിരോധ ശേഷി കുറക്കുന്ന രോഗങ്ങള്‍ ഉള്ളവര്‍. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരാണ് മുന്‍ഗണന ലിസ്റ്റിലുള്ളത്. രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയായവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക്ക് വാക്‌സിനാണ് ബൂസ്റ്റര്‍ ആയി നല്‍കുന്നത്. വാക്‌സിന്‍ ലഭ്യത, മുന്‍ഗണന എന്നിവ അടിസ്ഥാനമാക്കിയാകും പതിനെട്ടു വയസ്സ് പൂര്‍ത്തിയായവര്‍ക്ക് സമയം അനുവദിക്കുകയെന്ന് മന്ത്രാലയ വക്താവ് പറഞ്ഞു.

Similar Posts