കുവൈത്തില്‍ രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുവാന്‍ നിയന്ത്രണങ്ങള്‍
|കുവൈത്തില്‍ രോഗികളുടെ സ്വകാര്യത ഉറപ്പ് വരുത്തുവാന്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ആരോഗ്യ മന്ത്രാലയം.
ഡോക്ടറുടെ കണ്സള്ട്ടേഷന് സമയത്തോ , ഫാര്‍മസികളില്‍ മെഡിക്കൽ കുറിപ്പടികൾ സ്വീകരിക്കുമ്പോയോ രോഗികളുടെ ഫോട്ടോ എടുക്കുന്നതിന് കര്‍ശനമായ വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇത്തരം പ്രവര്‍ത്തികള്‍ മെഡിക്കൽ നൈതികതക്ക് വിരുദ്ധവും ആർട്ടിക്കിൾ 21 ന്റെ നഗ്നമായ ലംഘനവുമാണ്. ആശുപത്രികളിലും ഫാർമസികളിലും അനധികൃത ഫോട്ടോഗ്രാഫിയിലൂടെ രോഗികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്ന കേസുകള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
രോഗികളുടെ സ്വകാര്യത ഉറപ്പുവരുത്തുന്ന നടപടികള്‍ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും സ്വീകരിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകള് വഴി ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ആരോഗ്യ രംഗത്തെ എല്ലാ തലത്തിലും രോഗീസൗഹൃദമാക്കുന്നതിനും ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം പ്രഥമ പരിഗണന നല്‍കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.