Kuwait
കുവൈത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും
Kuwait

കുവൈത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും

Web Desk
|
15 Oct 2024 11:37 AM GMT

ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെടാൻ ഓഡിറ്റ് ബ്യൂറോ, പൊതുമരാമത്ത് മന്ത്രാലയത്തിന് അനുമതി നൽകി

കുവൈത്ത് സിറ്റി: കുവൈത്തിൽ റോഡ് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. ഇതു സംബന്ധിച്ച കരാറിൽ ഏർപ്പെടാൻ ഓഡിറ്റ് ബ്യൂറോ, പൊതുമരാമത്ത് മന്ത്രാലയത്തിന് അനുമതി നൽകി.

അറ്റകുറ്റപ്പണികൾക്കായി പതിനെട്ടോളം കമ്പനികളെയാണ് മന്ത്രാലയം തെരഞ്ഞെടുത്തത്. കമ്പനികളുമായി ഈ മാസം അവസാനത്തോടെ കരാറിൽ ഏർപ്പെടുവാൻ കഴിയുമെന്നാണ് പ്രതീക്ഷ. അതിനിടെ കമ്പനികളുമായുള്ള കരാറിന് പാലിക്കേണ്ട നിരവധി വ്യവസ്ഥകളും ഓഡിറ്റ് ബ്യൂറോ നിർദ്ദേശിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾക്ക് അനുമതി ലഭിച്ചതോടെ രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷ.

Similar Posts