ഭൂചലനം എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ല: കുവൈത്ത് ഓയിൽ കമ്പനി
|ഭൂചലനമുണ്ടായ സമയത്തു പ്രവർത്തനം നിലച്ചെങ്കിലും അൽപസമയത്തിനകം സാധാരണ നിലയിലേക്ക് തിരിച്ചു വന്നതായും അധികൃതർ വ്യക്തമാക്കി
കുവൈത്തിൽ ശനിയാഴ്ച അനുഭവപ്പെട്ട ഭൂചലനം എണ്ണ ഉത്പാദനത്തെ ബാധിച്ചിട്ടില്ലെന്നു കുവൈത്ത് ഓയിൽ കമ്പനി അറിയിച്ചു. ഓയിൽ ,ഗ്യാസ് എന്നിവയുടെ ഉത്പാദനവും സംസ്‌കരണവും സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെ പ്രദേശിക സമയം 4.28 ന് ആണ് രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടത.
നാഷണൽ സീസ്‌മോളജിക്കൽ നെറ്റ്‌വർക്ക് പുറത്തു വിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രധാന എണ്ണ ഉത്പാദന മേഖലയായ അഹമ്മദിയുടെ തെക്ക് പടിഞ്ഞാർ ഭാഗത്തായാണ് റിക്റ്റർ സ്‌കെയിലിൽ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയത്. അഹമ്മദിയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് നേരിയ തോതിൽ പ്രകമ്പനം അനുഭവപ്പെട്ടിരുന്നു. നാശനഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്ന് കുവൈത്ത് ഫയർ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സ്ഥാപിച്ച സെൻസറുകൾ പ്രവർത്തിച്ചതനുസരിച്ചു ഭൂചലനമുണ്ടായ സമയത്തു പ്രവർത്തനം നിലച്ചെങ്കിലും അൽപസമയത്തിനകം സാധാരണ നിലയിലേക്ക് തിരിച്ചു വന്നതായും അധികൃതർ വ്യക്തമാക്കി