Kuwait
ഹജ്ജ് ഹംലകളുടെ സേവനങ്ങൾ; നിരീക്ഷണം ഏർപ്പെടുത്താൻ ഔഖാഫ് മന്ത്രാലയം
Kuwait

ഹജ്ജ് ഹംലകളുടെ സേവനങ്ങൾ; നിരീക്ഷണം ഏർപ്പെടുത്താൻ ഔഖാഫ് മന്ത്രാലയം

ijas
|
24 May 2022 6:45 PM GMT

ഹജ്ജ് സേവന ദാതാക്കൾ തീർത്ഥാടകർക്ക് വാഗ്ദാനം നൽകിയ സേവനങ്ങളിൽ വീഴ്ച വരുത്തരുത്. ഇക്കാര്യത്തിൽ മന്ത്രാലയത്തിന്‍റെ കർശന നിരീക്ഷണമുണ്ടാകും

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഹജ്ജ് ഹംലകൾ പ്രഖ്യാപിത സേവനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്നു ഔഖാഫ് മന്ത്രാലയം. സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ നഷ്ടപരിഹാരം നല്കാൻ ഹംലകൾ ബാധ്യസ്ഥരാണെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സർവീസ് നടത്തുന്ന ഹംലകൾക്ക് നൽകിയ സർക്കുലറിലാണ് ഔകാഫ് ഇസ്‌ലാമിക കാര്യ മന്ത്രാലയത്തിലെ ഹജ്ജ് ഉംറ വിഭാഗം ഇക്കാര്യം വ്യക്തമാക്കിയത്.

ഹജ്ജ് സേവന ദാതാക്കൾ തീർത്ഥാടകർക്ക് വാഗ്ദാനം നൽകിയ സേവനങ്ങളിൽ വീഴ്ച വരുത്തരുത്. ഇക്കാര്യത്തിൽ മന്ത്രാലയത്തിന്‍റെ കർശന നിരീക്ഷണമുണ്ടാകും. ഏതെങ്കിലും സാഹചര്യത്തിൽ സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ തീർത്ഥാടകനു പണം തിരികെ നൽകാൻ ഹംലകൾ ബാധ്യസ്ഥരാണെന്നും ഔകാഫ് മന്ത്രാലയം വ്യക്തമാക്കി. 65 വയസ്സിൽ താഴെ പ്രായമുള്ള നേരത്തെ ഹജ്ജ് ചെയ്യാത്ത സ്വദേശികൾക്ക് മാത്രമാണ് ഇത്തവണ കുവൈത്തിൽ നിന്ന് തീർത്ഥാടനത്തിന് അനുമതി നൽകുക. തീർത്ഥാടകർ സൗദി ഗവൺമെന്‍റ് നിർദേശിച്ച ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ഔകാഫ് നിർദേശിച്ചു. വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പി.സി.ആർ നെഗറ്റിവ് റിപോർട്ട്, കോവിഡ് ചികിത്സാ ചെലവുകൾ, കവർ ചെയ്യുന്ന ആരോഗ്യ ഇൻഷുറൻസ് എന്നിവയാണ് ഹജ്ജ് തീർത്ഥാടകർക്ക് സൗദി പൊതുവായി ഏർപ്പെടുത്തിയ നിബന്ധനകൾ. 3,622 പേർക്കാണ് ഈ വർഷം കുവൈത്തിൽനിന്ന് ഹജ്ജിന് അനുമതി നൽകുക. കോവിഡ് പ്രതിസന്ധിക്ക് മുമ്പ് ഇത് 8000 ആയിരുന്നു. ഈ വർഷം ഹജ്ജ് തീർഥാടകരുടെ ആകെ എണ്ണം പത്തു ലക്ഷമായി സൗദി പരിമിതപ്പെടുത്തിയ സാഹചര്യത്തിലാണ് കുവൈത്തിന്‍റെ വിഹിതവും കുറഞ്ഞത്.

Services of Hajj pilgrims; Ministry of Awqaf to institute monitoring

Similar Posts