Kuwait
കുവൈത്തില്‍ വ്യാഴാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യത
Kuwait

കുവൈത്തില്‍ വ്യാഴാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യത

Web Desk
|
18 Oct 2023 6:25 PM GMT

താപനില ഗണ്യമായി കുറയും

കുവൈത്തില്‍ വ്യാഴാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. നാളെ മുതൽ താപനില ഗണ്യമായി കുറയും.

ഉപരിതല ന്യൂനമർദവും ഈർപ്പമുള്ള അന്തരീക്ഷവും കാരണം വെള്ളി, ശനി, ഞായർ ദിവസങ്ങളിലും ചാറ്റല്‍ മഴ തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

നേരിയ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയാണ് ഇപ്പോൾ രാജ്യത്ത് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ അസ്ഥിരമായ സാഹചര്യം രൂപപ്പെടുമെന്നാണ് സൂചനകൾ

അതിനിടെ മഴയത്ത് വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അപകടങ്ങൾക്ക് കാരണമാകുന്ന വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു.

Similar Posts