Kuwait
കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി
Kuwait

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി

Web Desk
|
4 Jan 2024 7:02 AM GMT

കുവൈത്തിൽ കൃത്രിമ വില വർദ്ധനവ്‌ സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം. വിലക്കയറ്റം തടയുന്നതിനായി എല്ലാ ഗവർണറേറ്റുകളിലെ മാര്‍ക്കറ്റുകളിലും മന്ത്രാലയത്തിലെ നിരീക്ഷണ സംഘം പര്യടനം നടത്തും.

രാജ്യത്തെ പ്രധാന മാര്‍ക്കറ്റായ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ 160 കൊമേഴ്സ്യൽ സ്റ്റോറുകളില്‍ കഴിഞ്ഞ ദിവസം പ്രൈസ് മോണിറ്ററിംഗ് ടീം പരിശോധന നടത്തി.

നിയമലംഘനം കണ്ടെത്തുന്ന സ്ഥാപനങ്ങള്‍ അപ്പോള്‍ തന്നെ അടച്ചു പൂട്ടുന്ന തരത്തിലുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളുമെന്നും വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഇത്തരത്തില്‍ പിടികൂടുന്നവരെ സ്റ്റോർ ഉടമകളെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് റഫർ ചെയ്യും. അന്യായമായ വിലവര്‍ധന കണ്ടാല്‍ ഉപഭോക്താക്കള്‍ ഗവർണറേറ്റുകളിലെ ഉപഭോക്തൃ സംരക്ഷണ കേന്ദ്രങ്ങൾ വഴിയോ, വാണിജ്യ മന്ത്രാലയം ഹോട്ട്ലൈന്‍ നമ്പര്‍ '135' വഴിയോ , 55135135 എന്ന വാട്ട്സ് ആപ്പ് നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Similar Posts