Kuwait
Kuwait
കുവൈത്ത് ബേയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
|28 Sep 2023 2:28 AM GMT
മേഖലയിൽ അനധികൃതമായി മത്സ്യം പിടിക്കുന്നതും കർശനമായി നിരോധിച്ചിട്ടുണ്ട്
കുവൈത്ത് ബേയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു.
ആർട്ടിക്കിൾ 108 പ്രകാരം പാരിസ്ഥിതിക സംരക്ഷിതപ്രദേശമാണ് കുവൈത്ത് ബെ. 2014ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പാരിസ്ഥിതിക പ്രധ്യാന്യമുള്ള ഇത്തരം സ്ഥലങ്ങളില്‍ അനധികൃതമായി മത്സ്യം പിടിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
പരിസ്ഥിതി നിയമം പാലിക്കുവാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. നിയമം ലംഘിക്കുന്നവരെ ശക്തമായി നേരിടുമെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ അറിയിച്ചു.
സംശയാസ്പദമായ പ്രവർത്തനങ്ങളോ, അനധികൃത മത്സ്യബന്ധന ലംഘനങ്ങളോ കണ്ടാല്‍ 112 അല്ലെങ്കില്‍ 1880888 നമ്പറിലോ അറിയിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.