Kuwait
സ്‌കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ   തെന്നിവീണ വിദ്യാർഥിക്ക് ഗുരുതരപരിക്ക്
Kuwait

സ്‌കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ വിദ്യാർഥിക്ക് ഗുരുതരപരിക്ക്

Web Desk
|
19 Jan 2023 3:36 AM GMT

ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ

കുവൈത്തിൽ സ്‌കൂൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ തെന്നിവീണ പ്രവാസി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം അബു ഹലീഫയിലാണ് സംഭവം. ഇന്ത്യൻ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ഉച്ചക്ക് സ്‌കൂൾ വിട്ട് വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം.

കുട്ടികളെ ഇറക്കുന്നതിനായി നിർത്തിയ ബസ് മുന്നോട്ട് നീങ്ങിയപ്പോൾ വിദ്യാർത്ഥിനി തെറിച്ചു വീണ് ബസിനിടയിൽ പെടുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിയെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയതായി പ്രാദേശിക മാധ്യമം റിപ്പോർട്ടു ചെയ്തു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

Similar Posts