Kuwait
കുവൈത്തിലെ താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു
Kuwait

കുവൈത്തിലെ താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു

Web Desk
|
19 Oct 2023 7:56 PM GMT

കുവൈത്തിലെ താരീഖ് റജബ് മ്യൂസിയം വീണ്ടും തുറന്നു. നവീകരണ പ്രവ‍‌ർത്തനങ്ങളെ തുടര്‍ന്ന് അടച്ച മ്യൂസിയം കഴിഞ്ഞ ദിവസമാണ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നത്.

1980 ലാണ് താരീഖ് എസ്. റജബ്, ജഹാൻ എസ്. റജബ് എന്നിവർ ചേർന്ന് മ്യൂസിയം സ്ഥാപിച്ചത്. ആറ് പതിറ്റാണ്ടുകളായി ശേഖരിച്ച 30,000-ലധികം പുരാവസ്തുക്കളുടെ വിപുലമായ ശേഖരമാണ് മ്യൂസിയത്തിലുള്ളത്.

പതിനാലാം നൂറ്റണ്ടിലെ കൈയ്യെഴുത്തുപ്രതികളും കാലിഗ്രാഫിയും, ഇസ്‌ലാമിക് മോണോക്രോമുകളും,ഇസ്‌നിക് ടൈലുകലും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആഴ്ചയില്‍ ശനി മുതല്‍ വ്യാഴം വരെ ഒമ്പത് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം. രണ്ട് ദിനാറാണ് പ്രവേശന ഫീസ്‌.



Similar Posts