Kuwait
റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച ടെൻഡറുകൾ റദ്ദാക്കി
Kuwait

റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച ടെൻഡറുകൾ റദ്ദാക്കി

Web Desk
|
13 Nov 2023 2:40 AM GMT

കുവൈത്തിൽ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സമര്‍പ്പിച്ച 7 ടെൻഡറുകൾ റദ്ദാക്കി. റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ അഭ്യർത്ഥന പ്രകാരമാണ്‌ സെൻട്രൽ ഏജൻസി ടെൻഡറുകൾ കാന്‍സല്‍ ചെയ്തത്.

അറ്റകുറ്റപ്പണികള്‍ക്കായി നേരത്തെ നിരവധി കമ്പനികള്‍ ബിഡ് സമര്‍പ്പിച്ചിരുന്നു. വടക്കൻ കബ്ദ് , സാൽമി റോഡ്, അബ്ദാലി എക്സ്പ്രസ് വേ തുടങ്ങിയ ഏഴോളം പദ്ധതികളുടെ ടെൻഡറാണ് ഇപ്പോള്‍ റദ്ദ് ചെയ്തിരിക്കുന്നത്.

Similar Posts