കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ 50-ാം വാർഷികാഘോഷ പരിപാടികൾക്ക് കുവൈത്തിൽ തുടക്കമായി
|'സമകാലിക ഇന്ത്യയുടെ വർത്തമാനം' എന്ന വിഷയത്തിൽ മീഡിയ വൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പ്രഭാഷണം നടത്തി.
കുവൈത്തിൽ കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ അമ്പതാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി. അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്ന ഗോൾഡൻ ജൂബിലി സമ്മേളനം ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു.
എല്ലാവരെയും ചേർത്തുനിർത്തുന്ന കെ.ഐ.ജി. മാതൃക ജനങ്ങളെ ഭിന്നിപ്പിച്ച് ഫാഷിസം പിടിമുറുക്കുന്ന സമകാലിക സാഹചര്യത്തിൽ സമൂഹമാകെ പിന്തുടരേണ്ടതാണെന്നു ഉദ്ഘാടനപ്രസംഗത്തിൽ എം ഐ അബ്ദുൽ അസീസ് പറഞ്ഞു .'സമകാലിക ഇന്ത്യയുടെ വർത്തമാനം' എന്ന വിഷയത്തിൽ മീഡിയ വൺ ന്യൂസ് എഡിറ്റർ എസ്.എ. അജിംസ് പ്രഭാഷണം നടത്തി. കെ.ഐ.ജി. പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
ഗോൾഡൻ ജൂബിലി ലോഗോ പ്രകാശനം കുവൈത്ത് പാർലമെൻറ് അംഗം ഉസാമ അൽ ഷഹീൻ നിർവഹിച്ചു. അബ്ദുല്ല ഹൈദർ, മുബാറക് അൽ മുത്തവ്വ, കെ.ഐ.ജി. മുൻ പ്രസിഡന്റുമാരായ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി, ഇസ്ലാമിക് വിമൻസ് അസോസിയേഷൻ പ്രസിഡന്റ് മെഹ്ബൂബ അനീസ് എന്നിവർ സംസാരിച്ചു. ചിന്തകനും എഴുത്തുകാരനുമായ കെ.ഇ.എൻ, കെ.ഐ.ജി. ഭാരവാഹികളായ പി.കെ. ജമാൽ, എൻ.കെ. അഹ്മദ്, കെ.എ. സുബൈർ എന്നിവർ ഓൺലൈനായി സമ്മേളനത്തെ അഭിസംബോധന ചെയ്തു. സാമൂഹിക സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖർ പങ്കെടുത്തു.ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും പി.ടി. ഷാഫി നന്ദിയും പറഞ്ഞു.