Kuwait
The fire in Kuwait
Kuwait

കുവൈത്തില്‍ തീ പിടുത്തം തുടരുന്നു

Web Desk
|
17 July 2023 8:42 PM GMT

വേനൽ കനത്തതോടെ കുവൈത്തില്‍ തീ പിടുത്തം തുടരുന്നു. കഴിഞ്ഞ ദിവസം ജഹ്റയില്‍ മരങ്ങള്‍ക്കും, മാലിന്യങ്ങള്‍ക്കും തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണച്ചു.

വാട്ടർ പമ്പിന് സമീപമാണ് മരത്തിന് തീപിടിച്ചത്. ജഹ്‌റ, ഹർഫി കേന്ദ്രങ്ങളിൽനിന്നുള്ള അഗ്നിശമനസേനയാണ് തീ അണച്ചത്. താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടു.

Similar Posts