Kuwait
Kuwait
വിദേശകാര്യമന്ത്രി ആസിയാൻ പ്രതിനിധികളുമായി കൂടികാഴ്ച നടത്തി
|1 Jun 2023 10:48 AM GMT
കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സാലം അസ്സബാഹ് ആസിയാൻ പ്രതിനിധികളുമായി കൂടികാഴ്ച നടത്തി. കുവൈത്തിനും ആസിയാൻ രാഷ്ട്രങ്ങൾക്കും ഇടയിലുള്ള പൊതുതാൽപര്യമുള്ള നിരവധി വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയായി.
സാമ്പത്തിക വികസനമുൾപ്പെടെ വിവിധ മേഖലകളിൽ ആസിയാനുമായുള്ള സഹകരണം വർധിപ്പിക്കാൻ കുവൈത്തിന്റെ താൽപര്യം കൂടിക്കാഴ്ചയിൽ വിദേശകാര്യമന്ത്രി പ്രകടിപ്പിച്ചു.
തെക്ക്-കിഴക്കൻ ഏഷ്യയിൽ സ്ഥിതി ചെയ്യുന്ന 10 രാജ്യങ്ങളുടെ സാമ്പത്തിക സംഘടനയാണ് ആസിയാൻ എന്നറിയപ്പെടുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്.