Kuwait
Kuwait
ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിലെത്തുന്നു
|26 July 2023 2:26 AM GMT
18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്
ഐ.സി.സി പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ട്രോഫി കുവൈത്തിലെത്തുന്നു. ഐ.സി.സി ഏകദിന ലോകകപ്പ് ട്രോഫി ടൂർ- 2023 ന്റെ ഭാഗമായാണ് കുവൈത്തിലും ട്രോഫി എത്തുന്നത്.
ആഗസ്റ്റ് 10,11 തിയതികളിൽ കുവൈത്ത് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ ക്രിക്കറ്റ് ഫാൻസിനായി ട്രോഫി പ്രദർശിപ്പിക്കും. ഈ വർഷം ഒക്ടോബർ, നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന്റെ മുന്നോടിയായാണ് ലോകകപ്പ് ട്രോഫി ടൂർ.
18 രാജ്യങ്ങളിൽ ട്രോഫി പ്രദർശിപ്പിക്കുന്നുണ്ട്. ജി.സി.സിയിൽ കുവൈത്ത്, ബഹ്റൈൻ എന്നിവിടങ്ങളിലാണ് പ്രദർശനം. വിവിധ രാജ്യങ്ങളിലെ പ്രദർശനം കഴിഞ്ഞ് സെപ്റ്റംബർ നാലിന് ഇന്ത്യയിൽ തിരികെ എത്തും.