Kuwait
Indian Embassy in Kuwait
Kuwait

നിക്ഷേപ സാധ്യതകൾ തേടി കുവൈത്ത് ഇന്ത്യന്‍ എംബസി നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചു

Web Desk
|
9 May 2023 7:28 PM GMT

കുവൈത്തും ഇന്ത്യയും തമ്മിൽ കൂടുതൽ നിക്ഷേപ സാധ്യതകൾ തേടി കുവൈത്ത് ഇന്ത്യന്‍ എംബസ്സി നിക്ഷേപ സമ്മേളനം സംഘടിപ്പിച്ചു.കുവൈത്തിലെ പ്രമുഖ ബിസിനസ് സ്ഥാപനങ്ങൾ, നിക്ഷേപ കമ്പനികൾ, മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി, യൂണിയൻ ഓഫ് ഇൻവെസ്റ്റ്‌മെന്റ് കമ്പനീസ് എന്നിവയുടെ പിന്തുണയോടെ ഇന്ത്യൻ എംബസിയാണ് സമ്മേളനം സംഘടിപ്പിച്ചത്. ഇന്ത്യന്‍ അംബാസഡർ ഡോ.ആദർശ് സ്വൈക ഇരു രാജ്യങ്ങളും തമിലുള്ള നിക്ഷേപങ്ങളുടെ സാധ്യതകളെക്കുറിച്ച് സംസാരിച്ചു.


കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അനീസി മുഖ്യാതിഥിയായിരുന്നു. ഗാനേം അൽ ഗെനൈമാൻ,സലേഹ് സാലിഹ് അൽ സെൽമി,ദിരാർ അൽ ഗാനേം എന്നിവർ സംസാരിച്ചു.വ്യാപാരത്തിനും നിക്ഷേപത്തിനും കൂടുതൽ അവസരങ്ങൾ നൽകുന്നതിനെ എല്ലാവരും അഭിനന്ദിച്ചു.

ഇന്ത്യൻ ബിസിനസ് ആന്റ് പ്രൊഫഷണൽ കൗൺസിന്‍റെ സഹകരണത്തോടെ നടത്തിയ സമ്മേളനത്തില്‍ ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ്, ഇൻവെസ്റ്റ് ഇന്ത്യ, നാഷണൽ ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഫ്രാറ്റ്‌സ്‌ട്രക്ചർ ഫണ്ട്, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ) പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുത്തു. എൻ.ഐ.ഐ.എഫുമായുള്ള നിക്ഷേപ സഹകരണത്തെക്കുറിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഐ.ഒയുമായ പദ്മനാഭ് സിൻഹ അവതരണം നടത്തി.നിക്ഷേപ അവസരങ്ങൾ സംബന്ധിച്ച പാനൽ ചർച്ചയും നടന്നു.

Similar Posts