ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി.
|തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം
ഇന്ത്യയുമായുണ്ടാക്കിയ ഗാർഹികത്തൊഴിലാളി റിക്രൂട്മെന്റ് ഉടമ്പടിക്ക് കുവൈത്ത് മന്ത്രിസഭ അംഗീകാരം നൽകി. തിങ്കളാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് ധാരണാപത്രത്തിനു അംഗീകാരം നൽകിയത്. കഴിഞ്ഞ ജൂണിൽ കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിെൻറ കുവൈത്ത് സന്ദർശന വേളയിലാണ് ധാരണ പത്രം ഒപ്പിട്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതാണ് ധാരണ പത്രം. ഇതനുസരിച്ച് പാസ്പോർട്ട് പിടിച്ചുവെക്കാൻ സ്പോൺസർക്ക് അവകാശമുണ്ടാകില്ല.
സ്പോൺസർ തൊഴിലാളിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് എടുത്തു നൽകുകയും ശമ്പളം മാസത്തിൽ കൃത്യമായി അക്കൗണ്ടിൽ ഇടുകയും വേണം. തൊഴിലാളികൾക്ക് നിയമസഹായം സൗജന്യമായിരിക്കും. റിക്രൂട്ട്മെൻറിെൻറ പേരിൽ തൊഴിലാളിയുടെ ശമ്പളത്തിൽ നിന്ന് പിടിച്ചുവെക്കാനോ വെട്ടിക്കുറക്കാനോ ഏജൻസിക്ക് അവകാശമില്ല. പൂർണമായ ശമ്പളം തൊഴിലാളിക്ക് ലഭിക്കണം.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ജോലിക്കിടെ പരിക്കേറ്റാൽ നഷ്ടപരിഹാരവും ലഭിക്കും. കുവൈത്ത് തൊഴിൽ നിയമത്തിൻറ പരിരക്ഷയും ഗാർഹികത്തൊഴിലാളികൾക്ക് ലഭിക്കും. റിക്രൂട്ട്മെൻറ് ചെലവ് കുറക്കാനും, തെട്ടിപ്പുകൾ തടയാനും ധാരണപത്രം സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് . മന്ത്രിസഭ അംഗീകരിച്ചതോടെ സാങ്കതിക നടപടികൾ പൂർത്തിയാക്കി നിർവഹണ ഘട്ടത്തിലേക്ക് എത്തുകയാണ് റിക്രൂട്മെന്റ് ഉടമ്പടി .