Kuwait
ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസയിലൂടെ   അമേരിക്കയിലേക്കെത്തിയവരുടെ എണ്ണം വർദ്ധിച്ചു
Kuwait

ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസയിലൂടെ അമേരിക്കയിലേക്കെത്തിയവരുടെ എണ്ണം വർദ്ധിച്ചു

Web Desk
|
16 Sep 2022 11:45 AM GMT

കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് 52 പേർ ഡൈവേഴ്സിറ്റി വിസ ലോട്ടറി പ്രോഗ്രാം വഴി അമേരിക്കയിലേക്ക് സ്ഥിരതാമസത്തിന് മാറിയതായി പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയിലേക്ക് കുറഞ്ഞ കുടിയേറ്റം നടക്കുന്ന രാജ്യങ്ങളിൽനിന്നുള്ളവരാണ് ഡൈവേഴ്സിറ്റി ഇമിഗ്രന്റ് വിസ പ്രോഗ്രാമിലൂടെ വർഷം തോറും എത്തുന്നത്.

ഇമിഗ്രേഷൻ ആൻഡ് നാഷണാലിറ്റി ആക്ടിന് കീഴിൽ വിസ നൽകുന്ന സംവിധാനങ്ങളിലൊന്നാണിത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 55,000ൽ കുറവ് കുടിയേറ്റക്കാർ വന്നിട്ടുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കാണ് ഡൈവേഴ്സിറ്റി വിസ നൽകുന്നത്. വർഷം തോറും വിതരണം ചെയ്യുന്ന ഡൈവേഴ്സിറ്റി വിസകളുടെ ഏഴുശതമാനത്തോളമാണ് ഓരോ രാജ്യങ്ങൾക്കും ലഭിക്കുക.

വിസ ലോട്ടറിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കണം. അപേക്ഷകന് മിനിമം സെക്കൻഡറി വിദ്യാഭ്യാസവും തൊഴിൽ മേഖലയിൽ രണ്ട് വർഷത്തെ പ്രായോഗിക പരിചയവും ഉണ്ടായിരിക്കണം. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറപ്പെടുവിച്ച സ്ഥിതിവിവരക്കണക്കനുസരിച്ച് 2020ൽ 37 പേരും 2018ൽ 81 പേരുമാണ് കുവൈത്തിൽനിന്ന് വിസ ലോട്ടറി പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ടത്.

Similar Posts