കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണം അധികരിക്കുന്നതായി ആരോഗ്യ മന്ത്രി
|2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് പുറത്ത് വിട്ടത്
കുവൈത്തില്‍ സ്ട്രോക്ക് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 68,964 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അൽ അവദി അറിയിച്ചു.
കഴിഞ്ഞ ദിവസം ദേശീയ അസംബ്ലിയില്‍ പാര്‍ലിമെന്റ് അംഗം മുഹൽഹൽ അൽ-മുദഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 2017 മുതൽ 2021 വരെയുള്ള കാലയളവിലെ കണക്കുകളാണ് മന്ത്രി പുറത്ത് വിട്ടത്. കോവിഡിന് ശേഷം സ്‌ട്രോക്ക് വരുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായ റിപ്പോർട്ടുകള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അൽ അവദി പറഞ്ഞു.
ഈ വിഷയത്തില്‍ കൂടുതല്‍ പഠനം നടത്തേണ്ടതുണ്ട്. ഫാസ്റ്റ് ഫുഡ്, കൃത്യതയില്ലാത്ത ജീവിതശൈലി, പുകവലി, വ്യായാമകുറവ് എന്നീ ശീലങ്ങളും പ്രമേഹം, രക്താതിമർദം, ലിപിഡ് പ്രൊഫൈൽ തുടങ്ങിയ അസുഖങ്ങളും സ്‌ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്ന് ഡോ.അഹമ്മദ് അൽ അവദി വ്യക്തമാക്കി.