കുവൈത്തും ഇറാഖും തമ്മിലെ യുദ്ധ നഷ്ടപരിഹാര ഇടപാട് ശാശ്വതമായി അവസാനിപ്പിക്കാനൊരുങ്ങി യുഎൻ കോമ്പൻസേഷൻ കമ്മീഷൻ
|കുവൈത്തിനുള്ള സാമ്പത്തിക നഷ്ടപരിഹാ രകൈമാറ്റം ഇറാഖ് പൂർത്തിയാക്കിയ സാഹചര്യത്തിലാണ് നടപടി
ബാഗ്ദാദ്: കുവൈത്തിന്റെ ഇറാഖുമായുള്ള സാമ്പത്തിക ഇടപാട് കണക്കുകൾ പൂർത്തിയാക്കിയതായുള്ള പ്രമേയം യുഎൻ കോമ്പൻസേഷൻ കമ്മീഷൻ (യുഎൻസിസി) അവതരിപ്പിക്കുമെന്ന് ഇറാഖിലെ കുവൈത്ത് അംബാസഡർ സലേം അൽ-സമാനാൻ അറിയിച്ചു. കുവൈത്തിനുള്ള സാമ്പത്തിക നഷ്ടപരിഹാരത്തുകയെല്ലാം ഇറാഖ് കൊടുത്തുവീട്ടിയതിനെ തുടർന്നാണ് പുതിയ തീരുമാനം.
ഇറാഖിന്റെ പുനർനിർമ്മാണത്തിനായി 2018ൽ കുവൈത്തിൽനടന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ രണ്ട് ബില്യൺ ഡോളറിന്റെ വാഗ്ദാനങ്ങൾക്ക് പുറമേ, ഇറാഖിന്റെ ആരോഗ്യ മേഖലയ്ക്ക് മാത്രമായി 100 മില്യൺ ഡോളറിന്റെ ഗ്രാന്റും കുവൈത്ത് നൽകിയിരുന്നുവെന്നും അദ്ദേഹം സൂചിപ്പിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സെൻട്രൽ ബാങ്ക് ഓഫ് ഇറാഖ് കുവൈത്തിന് 52.4 ബില്യൺ യുഎസ് ഡോളറിന്റെ മുഴുവൻ സാമ്പത്തിക നഷ്ടപരിഹാരത്തുകയും നൽകിയതായി പ്രഖ്യാപിച്ചത്. ഇതോടെ, 1991ലെ 678ാം പ്രമേയപ്രകാരം യുഎൻ നഷ്ടപരിഹാര സമിതി അംഗീകരിച്ച മുഴുവൻ നഷ്ടപരിഹാരത്തുകയും ഇറാഖ് കുവൈത്തിന് നൽകിയെന്നാണ് വാർത്താ ഏജൻസികൽ റിപ്പോർട്ട് ചെയ്യുന്നത്.