വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തില്‍ സ്വീഡനെതിരെ ശക്തമായ പ്രതിഷേധമുയരുന്നു
|വലതുപക്ഷ സംഘടന വിശുദ്ധ ഖുര്‍ആന്‍ കോപ്പി കത്തിച്ച സംഭവത്തില്‍ സ്വീഡനെതിരെ ശക്തമായ പ്രതിഷേധവുമായി കുവൈത്ത് രാഷ്ട്രീയ നേതൃത്വം. ഇത്തരം വിദ്വേഷ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം.
ഒരു മതവിഭാഗത്തിന്‍റെ ചിഹ്നങ്ങളെ സമൂഹ മദ്ധ്യത്തില്‍ ഇകഴ്ത്തുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ചില പാശ്ചാത്യ രാജ്യങ്ങളുടെ ഇസ്ലാം വിരുദ്ധത അന്താരാഷ്ട്ര മര്യാദകൾക്കും മനുഷ്യാവകാശങ്ങൾക്കും കടക വിരുദ്ധമായ രൂപത്തിലാണ് അരങ്ങേറുന്നതെന്ന് പ്രതിഷേധക്കുറിപ്പിൽ വ്യക്തമാക്കി.
സ്വീഡിഷ് സർക്കാരുമായി ഒപ്പുവെച്ച നിക്ഷേപ പ്രോത്സാഹന, സംരക്ഷണ കരാർ പുനഃപരിശോധിക്കാൻ രാഷ്ട്രീയ വിഭാഗങ്ങൾ കുവൈത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു. സ്വീഡിഷ് ഉൽപ്പന്നങ്ങളുടെയും ബഹിഷ്‌കരണം ഏകോപിപ്പിക്കാൻ കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഫെഡറേഷന്‍ തയ്യാറാകണം.
അതോടപ്പം സ്വീഡിഷ് ചരക്കുകളുടെ ഇറക്കുമതി നിരോധിക്കാൻ വാണിജ്യ, വ്യവസായ മന്ത്രാലയത്തോട് ഇവര്‍ അഭ്യർത്ഥിച്ചു. ദേശീയ ഇസ്ലാമിക സഖ്യം, സലഫിസ്റ്റ് ഇസ്ലാമിക ഗ്രൂപ്പ്, ജസ്റ്റിസ് ആന്‍ഡ് പീസ് ഗ്രൂപ്പ് എന്നീവരാണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പ് വെച്ചത്.