Kuwait
പ്രവാചക നിന്ദയ്‌ക്കെതിരെ സംയുക്ത പ്രസ്താവനയുമായി   കുവൈത്തിലെ മുപ്പതോളം പാര്‍ലമെന്റ് അംഗങ്ങള്‍
Kuwait

പ്രവാചക നിന്ദയ്‌ക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ മുപ്പതോളം പാര്‍ലമെന്റ് അംഗങ്ങള്‍

Web Desk
|
16 Jun 2022 3:20 PM GMT

പ്രവാചകനിന്ദയ്‌ക്കെതിരെ സമാധാനപരമായി പ്രതിഷേധം നടത്തുന്ന മുസ്ലിങള്‍ക്കെതിരെയുള്ള അവകാശ നിഷേധങ്ങളെയും അപലപിക്കുന്നതാണ് പ്രസ്താവന

പ്രവാചക നിന്ദയ്‌ക്കെതിരെ സംയുക്ത പ്രസ്താവനയുമായി കുവൈത്തിലെ പാര്‍ലമെന്റ് അംഗങ്ങള്‍. ഉസാമ അല്‍ഷാഹീന്‍ എം.പിയുടെ നേതൃത്വത്തില്‍ കുവൈത്ത് നാഷണല്‍ അസംബ്ലിയിലെ മുപ്പത് അംഗങ്ങളാണ് സംയുക്ത പ്രസ്താവന ഇറക്കിയത്.

ഇന്ത്യയിലെ ഭരണപാര്‍ട്ടിയുടെ ഔദ്യോഗിക വക്താക്കള്‍ തന്നെ പ്രവാചകനെതിരെ നടത്തിയ നിന്ദ്യമായ പരാമര്‍ശങ്ങളെയും പ്രതിഷേധം നടത്തുന്ന മുസ്ലിങള്‍ക്കെതിരെയുള്ള അവകാശ നിഷേധങ്ങളെയും അപലപിക്കുന്നതാണ് പ്രസ്താവന.

ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ഇന്ത്യന്‍ ഭരണകൂടത്തില്‍ നയതന്ത്രതലത്തിലും, സാമ്പത്തിക മേഖലയിലും, മാധ്യമങ്ങളിലൂടെയും സമ്മര്‍ദ്ദം ശക്തമാക്കാന്‍ കുവൈത്തും ഇതര അറബ് ഇസ്ലാമിക രാജ്യങ്ങളും ഇടപെടണമെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.

പ്രവാചകനിന്ദയ്‌ക്കെതിരെ സമാധാനപരമായി പ്രതിഷേധിക്കുന്ന ആളുകള്‍ക്കെതിരെ ശത്രുതാപരമായ സമീപനമാണ് ഇന്ത്യയിലെ ഭരണകൂടം കൈക്കൊള്ളുന്നതെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.



ഉസാമ അല്‍ ഷാഹീന്‍, ഡോ. ഹമദ് അല്‍ മതര്‍, ഡോ. അബ്ദുല്ല തുറൈജ്, നാസര്‍ ദൂസരി, സഅദൂന്‍ ഹമ്മാദ്, ഖാലിദ് അല്‍ ഇന്‍സി, ഖലീല്‍ സാലിഹ്, ഡോ. ഹിഷാം സാലിഹ്, മസാഇദ് അബ്ദുറഹ്മാന്‍, അദ്‌നാന്‍ അബ്ദുസ്സമദ്, ഡോ. ഹമൂദ് അല്‍ ആസിമി, ഡോ. സാലിഹ് അല്‍ മുതൈരി, ഫായിസ് അനാം, മുബാറക് അല്‍ ഹജ്‌റുഫ്, ഖാലിദ് ല്‍ ഉതൈബി, സഊദ് അബൂസായിബ്, അഹ്മദ് അല്‍ ആസിമി, മുഹന്നദ് അല്‍ സായര്‍, ശുഐബ് അല്‍ മുവൈസിരി, ഡോ. അബ്ദുല്‍ അസീസ് അല്‍ സഖാബി, ഫാരിസ് അല്‍ ഉതൈബി, താമിര്‍ സുവൈത്, ഡോ. അബ്ദുല്‍ കരീം അല്‍ കന്‍ദരി, സൈഫി മുബാറക് സൈഫി, ഹംദാന്‍ അല്‍ ആസിമി, മുഹല്‍ഹല്‍ അല്‍ മുദഫ്, ഡോ. ഹസന്‍ ജൗഹര്‍, ബദര്‍ അല്‍ ഹുമൈദി, അബ്ദുല്ല ജാസിം അല്‍ മുദഫ് എന്നീ എം.പിമാരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചിരിക്കുന്നത്.

Similar Posts