കുവൈത്തിൽ ഭീഷണിയുയർത്തി പ്ലാസ്റ്റിക്; പ്രതിവര്‍ഷം 2 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യം
|പ്ലാസ്റ്റിക്കിന് ബദല്‍ ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥി പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിന് ആരംഭിച്ചു.
കുവൈത്ത് സിറ്റി: രാജ്യത്ത് നിയന്ത്രിച്ചിട്ടും പ്ലാസ്റ്റിക് ഉപഭോഗം കുതിച്ചുയരുന്നു. പ്ലാസ്റ്റിക്കിന് ബദല്‍ ഉൽപന്നങ്ങള് പ്രോത്സാഹിപ്പിക്കുന്നതിനായി പരിസ്ഥി പബ്ലിക് അതോറിറ്റി പ്രത്യേക കാമ്പയിന് ആരംഭിച്ചു.
കുവൈത്തിൽ പ്രതിവർഷം 2 ലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമുണ്ടാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. മൊത്തം ഖരമാലിന്യത്തിന്റെ പതിനെട്ട് ശതമാനമാണിത്. പരിസ്ഥി പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുവാന്‍ നിരവധി ബോധവല്‍ക്കരണ പരിപാടികളാണ് രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്.
അതേസമയം, പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് ഘടകങ്ങളുള്ള മാസ്കുകളും പൊതുസ്ഥലങ്ങളിൽ കുമിഞ്ഞുകൂടുന്നത് കടുത്ത പാരിസ്ഥിതിക ഭീഷണിയാണ് ഉയർത്തുന്നത്. .ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം രാജ്യത്ത് വര്‍ദ്ധിച്ച് വരുന്നതും വലിയ പ്രതിസന്ധിയാണ്. മാലിന്യങ്ങൾ കടലിൽ എത്തുന്നത് മത്സ്യങ്ങളുടെയും ഇതര ജീവികളുടെയും നാശത്തിനു കാരണമാകുന്നു.
മരുഭൂമി,ബീച്ചുകള്‍, മറ്റ് ഉല്ലാസമേഖലകൾ എന്നിവിടങ്ങളിൽ നിന്നു വൻതോതിലാണ് പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്നത്. പ്ലാസ്റ്റിക് കുപ്പികൾ ഉൾപ്പെടെ ഖര മാലിന്യങ്ങള്‍ തുറന്ന സ്ഥലങ്ങളിലും റോഡുകളിലും ബീച്ചുകളിലും അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 50 മുതൽ 500 ദീനാർ വരെയാണ് നിലവില്‍ പിഴ ഈടാക്കുന്നത്. പരിസ്ഥിതി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.