Kuwait
![unethical practice; Eight arrested in Kuwait unethical practice; Eight arrested in Kuwait](https://www.mediaoneonline.com/h-upload/2023/07/25/1380819-kuwait.webp)
Kuwait
വീട് കേന്ദ്രീകരിച്ച് അനാശ്യാസ പ്രവർത്തനം; കുവൈത്തിൽ എട്ടുപേർ പിടിയിൽ
![](/images/authorplaceholder.jpg?type=1&v=2)
25 July 2023 1:39 PM GMT
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ കുവൈത്തിൽ എട്ടുപേർ പിടിയിൽ. അബ്ബാസിയ ഭാഗത്ത് പണത്തിനു പകരമായി വീട് കേന്ദ്രീകരിച്ച് ഇവർ പൊതുധാർമികതക്കു വിരുദ്ധമായ പ്രവൃത്തികൾ നടത്തിവരുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരെ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് പൊതുധാർമികത ലംഘിക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ശക്തമായ പരിശോധനയാണ് നടത്തിവരുന്നത്.